Dailyhunt
മുഖം മിനുക്കി ഹൈടെക്കായി വെള്ളറട ഗവ. യു.പി സ്കൂള്‍

മുഖം മിനുക്കി ഹൈടെക്കായി വെള്ളറട ഗവ. യു.പി സ്കൂള്‍

വെള്ളറട: മലയോര മേഖലയിലെ വിദ്യാഭ്യാസത്തിന് ഹൈടെക്ക് മന്ദിരമൊരുക്കി മാതൃകയാവുകയാണ് വെളളറട. ഒരു നൂറ്റാണ്ട് പഴക്കമുള്ള വെള്ളറട ഗവ. യു.പി സ്കൂളിന് രണ്ട് മന്ദിരങ്ങളാണ് ഒരുകോടി മുപ്പത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച്‌ നല്‍കിയത്. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് നിലകളായാണ് ഹൈടെക്ക് ക്ലാസ് മുറികളുള്ള മന്ദിരങ്ങള്‍ നിര്‍മിച്ചത്. 6 ക്ലാസ് മുറികളാണ് കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ എല്ലാ ക്ലാസുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ എല്ലാ ക്ളാസിലും സ്മാര്‍ട്ട് ക്ളാസ് റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇതിനു പുറമെ കഴിഞ്ഞവര്‍ഷം എം.എല്‍.എ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച്‌ മറ്റൊരു മന്ദിരവും നിര്‍മിച്ചിരുന്നു.

ഒന്ന് മുതല്‍ നാലാം ക്ളാസുവരെ പ്രവര്‍ത്തിക്കുന്ന വെള്ളറട ഗവ. യു.പി സ്കൂള്‍ ഇനി ഹൈടെക് നിലവാരത്തിലേക്ക് മാറും. ഇതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 3ന് മുഖ്യമന്ത്രി നിര്‍വഹിക്കും. വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സ്കൂളുകളില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാദ്ധ്യമായിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi