Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നു വീണത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ഉദ്ഘാടന പ്രസംഗത്തിന് മുഖ്യമന്ത്രി എത്തിയപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങള്‍ തൊട്ടടുത്ത ഹാളിലേക്ക് കയറിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് കൗണ്ടര്‍ പൂര്‍ണ്ണമായും നിലം പൊത്തിയത്. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് എത്തിയ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തും മുന്‍പ് തന്നെ ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi