Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രിയുടെ കാര്‍  തടഞ്ഞു; 4 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞു; 4 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലുവ: മുഖ്യമന്ത്രി വി.ഡി.സതീശൻ സഞ്ചരിച്ച വാഹനം ആലുവയില്‍ യുവമോർച്ച പ്രവർത്തകർ തടഞ്ഞു. ഇന്നലെ രാത്രി ഒമ്പതോടെ ദേശീയപാതയില്‍ ആലുവ ബൈപ്പാസിന് സമീപമായിരുന്നു സംഭവം.

പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ദേശത്തെ വീട്ടിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ദിനില്‍ ദിനേശിന്റെ നേതൃത്വത്തില്‍ പത്തോളം പേരാണ് കാറിന് മുമ്പിലേക്ക് ചാടി വീണത്. ഒരു മിനിറ്റോളം മുഖ്യമന്ത്രിയുടെ കാർ നിറുത്തിയിട്ടു. ദിനില്‍ ദിനേശ്, എസ്.ജി.വിഷ്ണു, ശ്യാമപ്രസാദ്, വിഷ്ണു ചൊവ്വര എന്നിവരെ കസ്റ്റഡിയിലെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi