Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ഓട്ടോയില്‍ കുത്തിനിറച്ചത് 17 വിദ്യാര്‍ത്ഥികളെ; ഡ്രൈവര്‍ക്കെതിരെ നടപടി

മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ഓട്ടോയില്‍ കുത്തിനിറച്ചത് 17 വിദ്യാര്‍ത്ഥികളെ; ഡ്രൈവര്‍ക്കെതിരെ നടപടി

മുംബയ്: മൂന്ന് പേർക്ക് ഇരിക്കാൻ കഴിയുന്ന ഓട്ടോറിക്ഷയില്‍ 17 വിദ്യാർത്ഥികളെ കുത്തിനിറച്ച്‌ യാത്രനടത്തിയതായി പരാതി.

മഹാരാഷ്‌ട്രയിലെ ബിവണ്ടിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിനുപിന്നാലെ ഓട്ടോ ഡ്രൈവർക്കെതിരെ ട്രാഫിക്‌ പൊലീസ് നടപടിയെടുത്തു.

അപകടകരമായ രീതിയില്‍ വിദ്യാർത്ഥികളെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നതുകണ്ട വഴിയാത്രക്കാരിലൊരാള്‍ ഓട്ടോറിക്ഷ തടഞ്ഞുനിർത്തുകയായിരുന്നു. ഇയാള്‍ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്. ഡ്രൈവറുടെ സമീപത്തും പിൻസീറ്റിലും ലഗേജ് വയ്‌ക്കുന്ന ഭാഗത്തുമെല്ലാം കുട്ടികള്‍ ഞെരുങ്ങി ഇരിക്കുന്നുണ്ടായിരുന്നു. പിൻസീറ്റില്‍ ഏഴ് വിദ്യാർത്ഥികളും ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് മൂന്ന് വിദ്യാർത്ഥികളും ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഓട്ടോറിക്ഷ തടഞ്ഞയാള്‍ കുട്ടികളോട് വാഹനത്തില്‍നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടശേഷം അവരെ ഒരു വശത്തേക്ക് മാറ്റിനിർത്തി. തുടർന്ന് ഇത്രയധികം കുട്ടികളെ വാഹനത്തില്‍ കയറ്റിയതെന്തിനെന്ന് ഡ്രൈവറോട് ചോദിച്ചു. കുട്ടികളെ ഇരുത്തിയ രീതി വിശദീകരിച്ചശേഷം ഇനിമേല്‍ ഇത്തരത്തില്‍ ആവർത്തിക്കില്ലെന്ന് ‌ഡ്രൈവർ ഉറപ്പുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സാധാരണയായി 15 കുട്ടികളെയാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നതെന്നും അന്ന് അധികമായി കുട്ടികള്‍ വന്നതിനാലാണ് 17 പേരെ കയറ്റേണ്ടിവന്നതെന്നുമാണ് ഡ്രൈവർ വിശദീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിനുപിന്നാലെ സമാനസംഭവങ്ങള്‍ നഗരത്തില്‍ പതിവാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi