Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
​മുറി നടക്കല്‍ പാലം പ്രവൃത്തി ഉദ്ഘാടനം

​മുറി നടക്കല്‍ പാലം പ്രവൃത്തി ഉദ്ഘാടനം

പയ്യോളി: തുറയൂര്‍ പഞ്ചായത്തിലെ മുറി നടക്കല്‍ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷനായി. കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ്, കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല, ശ്രീജ മാവുള്ളാട്ടില്‍, ദുല്‍കിഫില്‍, ലീനപുതിയോട്ടില്‍, അഷീദ നടുക്കാട്ടില്‍, കെ.എം രാമകൃഷ്ണന്‍, കെ ദിപിന, കെ.കെ സബിന്‍രാജ്, എം.പി ഷിബു, പി.കെ ബാലകൃഷ്ണന്‍, ടി.എം രാജന്‍, ടി.പി അബ്ദുല്‍ അസീസ്, നാഗത്ത് നാരായണന്‍, പി ബാലകൃഷ്ണന്‍, കൊടക്കാട്ട് ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.കെ മിനി സ്വാഗതവും, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ബി ബൈജു നന്ദിയും പറഞ്ഞു. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് 4 കോടി രൂപ സര്‍ക്കാര്‍ പാലം നിര്‍മ്മാണത്തിന് അനുവദിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi