വാഷിംഗ്ടണ്‍: മതം അടിസ്ഥാനമാക്കി രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് നടപ്പാക്കാന്‍ അനുമതി നല്‍കുന്ന നിയമം റദ്ദാക്കി യു.എസ് പ്രതിനിധി സഭ. മുസ്ലിം ഭൂരിപക്ഷമുള്ള നിരവധി രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കുള്ള പ്രവേശനം മുന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് വിലക്കിയിരുന്നു. ഇതോടെ, ഈ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായി. ഇത് മുസ്ലിംകള്ക്കും ആഫ്രിക്കക്കാര്‍ക്കുമെതിരെയുള്ള അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കാനും കാരണമായി. ഈ സാഹചര്യത്തിലാണ് നിയമം പ്രതിനിധി സഭ റദ്ദാക്കിയത്. എന്നാല്‍, സെനറ്റ് കൂടി കടന്നാലേ നിയമമാകൂ.

