ന്യൂഡല്‍ഹി: നബി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസയര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും.
'നബിദിനത്തില്‍ എല്ലാവര്‍ക്കും സമാധാനവും സമൃദ്ധിയും നേരുന്നതായും ഏവര്‍ക്കുമിടയില്‍ കരുണയും സാഹോദര്യവുമുണ്ടാകട്ടെ' എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.
' പ്രവാചകന്റെ ജീവിതത്തില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനുമായി ഒത്തു ചേരാനാണ്" രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചത്. രാഹുല്‍ ഗാന്ധി, സല്‍മാന്‍ ഖുര്‍ഷിദ്, നവീന്‍ പട്നായിക് തുടങ്ങിയ നേതാക്കളും നബിദിന ആശംസകള്‍ അര്‍പ്പിച്ചു.
