Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാടിന്റെ താരമായി ഗോപിക

നാടിന്റെ താരമായി ഗോപിക

കൊല്ലം: അണ്ടര്‍ 19 വനിത ക്രിക്കറ്റ് കേരള ടീമില്‍ ഇടംനേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊല്ലം കൊല്ലൂര്‍വിള ഭാരത് നഗര്‍ 66ല്‍ ഗോപിക ഗായത്രി ദേവി.

ഓട്ടോ ഡ്രൈവറായ സുഗതന്റെയും അങ്കണവാടി അദ്ധ്യാപിക ബീനയുടെയും മകളാണ് മിന്നുവെന്ന ഗായത്രി. കൊല്ലം വിമല ഹൃദയ ഐ.സി.എസ്‌.ഇ എല്‍.പി സ്കൂള്‍, തുടര്‍ന്ന് വിമല ഹൃദയ ഗേള്‍സ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പഠന സമയത്ത്‌ മികച്ച അത്‌ലറ്റായിരുന്നു ഗോപിക. റവന്യു ജില്ലാ അത്‌ലറ്റിക് മീറ്റില്‍ ജില്ലയില്‍ ഒന്നാമതെത്തിയിരുന്നു. 2016ല്‍ കൊല്ലം ആശ്രാമം ക്രിക്കറ്റ്‌ അക്കാഡമി, തുടര്‍ന്ന് കോട്ടയം- മാന്നാനം അക്കാഡമി എന്നിവിടങ്ങളില്‍ സെലക്ഷന്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം എസ്‌.എസ്‌.എല്‍.സിപരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയാണ് വിജയിച്ചത്.

കഴിഞ്ഞ 7 മുതല്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിനു ശേഷം ഗോപിക ഉള്‍പ്പെട്ട കേരള ടീം മത്സരത്തില്‍ പങ്കെടുക്കാന്‍ വിശാഖപട്ടണത്തേക്ക്‌ യാത്രതിരിച്ചു. കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ മുഖ്യ പരിശീലകരായ എം.രാജഗോപാല്‍, ജസ്റ്റിന്‍ ഫെ ര്‍ണാണ്ടസ്‌ എന്നിവരാണ് ടീമിനെ നയിക്കുന്നത്‌. ദേശീയ ടീമില്‍ ഇടംനേടുകയാണ് ഗോപികയുടെ ലക്ഷ്യം. ഗോപികയ്ക്ക്‌ ഭാരത് നഗര്‍ പ്രസിഡന്റ്‌, എം.ആര്‍. മണിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi