Dailyhunt
നാണം കുണുങ്ങിയായി വരവ്;  സര്‍വ്വസൈന്യാധിപനായി മടക്കം

നാണം കുണുങ്ങിയായി വരവ്; സര്‍വ്വസൈന്യാധിപനായി മടക്കം

തൃശൂര്‍: ഗുരുവായുരപ്പന്റെ ആനത്തറവാട്ടിന്റെ എല്ലാമെല്ലാമായി ഗുരുവായൂര്‍ കേശവന്‍ വിലസിയിരുന്ന കാലത്താണ് 14 -ാം വയസില്‍ നാണം കുണുങ്ങിയായി പത്മനാഭന്‍ എത്തിയത്. ഒറ്റപ്പാലത്തെ പ്രമുഖ തറവാട്ടുക്കാരായ ഇ.പി. ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന അച്യുതന്‍ നായരും മാധവന്‍ നായരും ചേര്‍ന്നാണ് ആലത്തൂരില്‍ നിന്ന് ആനയെ വാങ്ങി ഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്.

തറവാട്ടിലെ അമ്മൂമ്മയ്ക്ക് ഉണ്ടായ അസുഖം ഭേദമായാല്‍ ഗുരുവായൂരപ്പന് മുന്നില്‍ ആനയെ നടയിരുത്താമെന്ന് വഴിപാട് നേര്‍ന്നതായിരുന്നു. അന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള വലിയ പറമ്ബിലായിരുന്നു ആനകളെ തളച്ചിരുന്നത്. പിന്നീട് 1975 ജൂണ്‍ 26നാണ് പുന്നത്തൂര്‍ ആനക്കോട്ടയിലേക്ക് ആനകളെ മാറ്റുന്നത്.

അന്ന് ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ ആനക്കോട്ടയിലേക്ക് ഗജഘോഷയാത്രയായിട്ടാണ് പ്രവേശിച്ചത്.

അന്നും കേശവന് പിന്നില്‍ രണ്ടാമനായിട്ട് തന്നെയാണ് പത്മനാഭന്‍ ആനക്കോട്ടയിലേക്ക് പ്രവേശിച്ചത്. പത്മനാഭന്‍ വന്നത് മുതല്‍ തന്നെ കേശവന്റെ പിന്‍ഗാമിയെന്ന് ഉറപ്പിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. അത് പിന്നീട് അന്വര്‍ത്ഥമായി. കേശവനെ പോലെ തന്നെ ദൈവിക പരിവേഷത്തോടെയാണ് പത്മനാഭന്‍ കണ്ണന്റെ മുന്നില്‍ നിന്ന് വിട പറഞ്ഞത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi