കൊച്ചി: ലുലു ഫാഷൻ വീക്ക് പത്താം എഡിഷന്റെ സ്റ്റൈല്‍ ഐക്കണ്‍ പുരസ്‌കാരം നടൻ നസ്‌ലിൻ ഏറ്റുവാങ്ങി. പ്രമുഖ അവതാരകനായ ഷൈജു ദാമോദറിന്റെ കമന്ററിയോടെയാണ് നസ്‌ലിനെ ലുലു ഫാഷൻ വേദി സ്വീകരിച്ചത്.
ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം പൊന്നാട ചാർത്തി. സ്റ്റൈല്‍ ഐക്കണ്‍ പുരസ്കാരം ഷൈജു ദാമോദരനും ലുലു റീജണല്‍ ഡയറക്ടർ സുധീഷ് ചെരിയിലും, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് സമ്മാനിച്ചു. ചടങ്ങില്‍ വിവിധ റീട്ടെയില്‍ ബ്രാൻഡുകള്‍ക്കുള്ള പുരസ്കാരദാനവും അരങ്ങേറി. മോസ്റ്റ് പ്രിഫേഡ് മെൻസ് വെയർ അവാർഡ് ബ്ലാക്ക്ബെറീസിന് സമ്മാനിച്ചു. ജനപ്രിയമായ വുമണ്‍ എത്തിനിക്ക് ബ്രാൻഡിനുള്ള അവാർഡ് അമുക്തി നേടി. മോസ്റ്റ് പ്രിഫേർഡ് മെൻസ് സ്റ്റൈല്‍ പുരസ്കാരം കില്ലറും, മോസ്റ്റ് പ്രിഫേർഡ് ഡെനിം ബ്രാൻഡിനുള്ള പുരസ്കാരം ലിവൈസും ഏറ്റുവാങ്ങി.

