പീരുമേട്: സി .പി എം തെറ്റുതിരുത്തി മുന്നേറുമെന്ന് എം.എം.മണി. അയ്യപ്പദാസിന്റെ23ാമത് രക്തസാക്ഷി ദിനാചരണം വണ്ടിപ്പെരിയാറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം മണി.
ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഇവിടെ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു പോകുന്നവരല്ല സി.പി.എം പ്രവർത്തകർ. കഴിഞ്ഞ പത്തു വർഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങള്‍ നടപ്പിലാക്കി. നാട്ടിലുണ്ടായ മാറ്റങ്ങള്‍ ജനങ്ങള്‍ മനസിലാക്കാൻ തയ്യാറാകണമെന്ന് എം.എം മണി പറഞ്ഞു. പ്രകടനത്തിനുശേഷം വണ്ടിപ്പെരിയാറില്‍ ചേർന്ന് പൊതുസമ്മേളനത്തില്‍ജില്ലാകമ്മിറ്റി അംഗം എം. തങ്ക ദുരൈ അദ്ധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എസ്.മോഹനൻ, ആർ. തിലകൻ,ഏരിയ സെക്രട്ടറിഎസ്. സാബു, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് എന്നിവർ
സംസാരിച്ചു.

