പാലക്കാട്: അട്ടപ്പാടി ഗവ. മോഡല്‍ റെസിഡൻഷ്യല്‍ സ്‌കൂളില്‍ ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പട്ടികവർഗ വിഭാഗത്തിലെ യുവതികള്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കും. കേരള/ഇന്ത്യൻ നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച 18 മാസത്തെ ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റും കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ/കേരള നഴ്സസ് കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്. ജൂലായ് 9ന് രാവിലെ 11ന് അട്ടപ്പാടി എം.ആർ.എസില്‍ നടക്കുന്ന ഇന്റർവ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 04924253347.

