Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നഴ്സിന് യാത്രയയപ്പ്  നല്‍കി ശാന്തി ഭവൻ

നഴ്സിന് യാത്രയയപ്പ് നല്‍കി ശാന്തി ഭവൻ

മ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനില്‍ നിന്ന് വിരമിക്കുന്ന നഴ്സിന് യാത്ര അയപ്പു നല്‍കി. നഴ്സ് ജോമോള്‍ അഖിലിനാണ് ജീവനക്കാരും, ബ്രദർ മാത്യു ആല്‍ബിനും, മേരി ആല്‍ബിനും ചേർന്ന് ഹൃദയ സ്പർശിയായ യാത്ര അയപ്പു നല്‍കിയത്.

മേരി ആല്‍ബിൻ പൂച്ചെണ്ട് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിങ്ങിപ്പൊട്ടിയാണ് ജീവനക്കാരും ജോമോളും യാത്ര അയപ്പ് സമ്മേളനത്തില്‍ സംസാരിച്ചത്. നഴ്സുമാർ മാലാഖമാരാണെന്നും, നഴ്സുമാരുടെ സേവനങ്ങള്‍ സമൂഹത്തിന് വിലപ്പെട്ടതാണെന്നും, അവരെ ദൈവത്തെ പോലെ കാണണമെന്നും മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആല്‍ബിൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi