പോത്തന്‍കോട്: നേപ്പാള്‍ ദുരന്തത്തില്‍ മരിച്ച ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ രോഹിണിയില്‍ പ്രവീണ്‍കുമാര്‍ കെ. നായരുടെയും കുടുംബത്തിന്റെയും സ്‌മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന മന്ദിരത്തിന്റെ ശിലയിടല്‍ കര്‍മ്മവും അനുസ്‌മരണ സമ്മേളനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പ്രവീണിന്റെ മാതാപിതാക്കളായ കൃഷ്ണന്കുട്ടിനായര്, പ്രസന്നകുമാരി എന്നിവരും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. അഡ്വ.എം.എ. വാഹീദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റും കൗണ്‍സിലറുമായ വി.വി. രാജേഷ്, നിംസ് എം.ഡി ഡോ. ഫൈസല്‍ഖാന്‍, സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍കുമാര്‍, കഴക്കൂട്ടം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബി.എസ്.

