അടിമാലി: അടിമാലിതാലൂക്ക് ആശുപത്രിയിലെ വിശപ്പ് രഹിത കൗണ്ടർ നിറയ്ക്കുന്ന നിറവ് പദ്ധതിക്ക് തുടക്കം കുറിച്ച് അടിമാലി എസ്‌എൻ.ഡിപി ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്‌എസ് വോളണ്ടിയേഴ്സ് .സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ നാഷണല്‍ സർവീസ് സ്‌കീം സംസ്ഥാന കോർഡിനേറ്റർ ഡോ.
സന്തോഷ് കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വോളണ്ടിയേഴ്സ് ശേഖരിച്ച ഭക്ഷ്യ വസ്തുക്കള്‍ ദേവാനന്ദ്, അമേയ സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ വിശപ്പ് രഹിത കൗണ്ടറില്‍ നിറച്ചു.എൻ.എസ്‌എസ് അടിമാലി ക്ലസ്റ്റർ കണ്‍വീനർ അഭീഷ് സി , പ്രോഗ്രാം ഓഫീസർമാരായ സൗമ്യ എസ് രാജൻ ,പി,യമുനാദേവി ,അദ്ധ്യാപകനായ ആർ .ബി വിഷ്ണു എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി.

