Dailyhunt

നിര്‍മ്മല കോളേജില്‍ വെബിനാര്‍

മൂവാറ്റുപുഴ: ഉന്നത വിദ്യാഭ്യാസ രംഗം-നവീകരണവും സാധ്യതകളും എന്ന വിഷയത്തില്‍ നിര്‍മ്മല കോളേജ് വെബിനാര്‍ സംഘടിപ്പിക്കുന്നു. പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചതി നുശേഷം ആദ്യം വെബിനാര്‍ സംഘടിപ്പിക്കുന്നത് നിര്‍മ്മല കോളേജാണ്.8 തിയ്യയതി ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെ നടക്കുന്ന വെബിനാറില്‍ വിഷയം അവതരിപ്പിക്കുന്നത് ഉന്നത വിദ്യാഭ്യാസ നയരൂപീകരണത്തിന് നേതൃത്വം നല്‍കിയ ഡോ. ഷക്കീല ഷംസുവാണ്. ഉന്നത വിദ്യാഭ്യാസരംഗത്തും പൊതുസമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലും പ്രതിഷ്ഠനേടിയ നിരവധി വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയ കോളേജിന്റെ വൈജ്ഞാനിക രംഗത്തെ ക്രിയാത്മക ഇടപെടലിന്റെ സാക്ഷ്യമാണ് വെബിനാര്‍ എന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.

തോമസ് കെ. വി. പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍, പ്രൊഫ.

സജി ജോസഫ്, ബര്‍സാര്‍ ഫാ.ജസ്റ്റിന്‍ കണ്ണാടന്‍, ഡോ. സോണി കുര്യാക്കോസ്, ഡോ. ടി. എം. ജേക്കബ്, ഡോ. നിബു തോംസണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ വെബിനാറിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുന്നതായും പ്രിന്‍സിപ്പാല്‍ അറിയിച്ചു.വിവരങ്ങള്‍ക്ക് 8113980672

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi