Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിരോധിത  പുകയില ഉത്പന്നങ്ങളുമായി  അറസ്റ്റില്‍

നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റില്‍

കല്ലമ്ബലം : കല്ലമ്ബലത്തും പരിസരപ്രദേശങ്ങളിലുമുള്ള കടകളില്‍ ആട്ടോറിക്ഷയില്‍ കറങ്ങി നിരോധിത പുകയില ഉത്പന്നങ്ങള്‍ മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തിവന്നയാള്‍ അറസ്റ്റില്‍. വര്‍ക്കല ചെറുകുന്നം രഘുനാഥപുരം കാഞ്ഞിരംകുഴി വീട്ടില്‍ അഹദ് (52) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ചാക്കില്‍ കെട്ടിയ നിലയില്‍ പുകയില ഉത്പന്നങ്ങളുമായി ആട്ടോയില്‍ വരവേ കല്ലമ്ബലം ജംഗ്‌ഷനു സമീപം പൊലീസിന്റെ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. കല്ലമ്ബലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഫറോസ്, സബ് ഇന്‍സ്‌പെക്ടര്‍ ഗംഗാപ്രസാദ്. വി, അനില്‍ ആര്‍.എസ്, ജി.എസ്.ഐ ജയന്‍, സി.പി.ഒ സുരാജ്,ഹോംഗാര്‍ഡ് ഹരി, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi