Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിസാൻ ഇന്ത്യയുടെ ആഭ്യന്തര  വില്‍പ്പനയില്‍ 218ശതമാനം  വളര്‍ച്ച

നിസാൻ ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പനയില്‍ 218ശതമാനം വളര്‍ച്ച

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യയുടെ ജൂലായിലെ മൊത്തം ആഭ്യന്തര മൊത്തവില്‍പ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 218 ശതമാനവും മുൻമാസത്തെ അപേക്ഷിച്ച്‌ 50 ശതമാനവും വളർച്ച നേടി.

പുതിയ നിസാൻ ടെക്‌ടണ്‍ എസ്‌.യു.വിയുടെ ഉപഭോക്തൃ ഡെലിവറികളും രാജ്യവ്യാപകമായി ആരംഭിച്ചതായി കമ്പനി അറിയിച്ചു. ജൂലായില്‍ കമ്പനിയുടെ ആഭ്യന്തര മൊത്തം വില്‍പ്പന 4,518 യൂണിറ്റും, കയറ്റുമതി 4,821 യൂണിറ്റുമാണ്, ആകെ മൊത്തവില്‍പ്പന 9,339 യൂണിറ്റായി. ടെക്‌ടണിന്റെ വരവോടെ മാഗ്നൈറ്റ്, ഗ്രാവൈറ്റ്, ടെക്‌ടണ്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് എസ്‌.യു.വി മോഡലുകളിലൂടെ ഇന്ത്യൻ വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കമ്പനിയുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ വിശ്വാസമാണ് വളർച്ചയ്ക്ക് കരുത്തായതെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു. ശൃംഖല വികസനത്തിനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും ദീർഘകാല വളർച്ചയ്ക്കും കമ്പനി തുടർന്നും മുൻഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi