Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിതീഷ് സഹദേവ് ചിത്രം,  മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും

നിതീഷ് സഹദേവ് ചിത്രം, മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും

ഫാലിമിക്കുശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും. കാരക്കുടിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ജൂലായ് 28നാണ് ആരംഭിച്ചത്.

ധനുഷിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്ന ഓം പൂർത്തിയാക്കിയശേഷം ആണ് മമ്മൂട്ടി എത്തുന്നത്. 50 ദിവസത്തെ ചിത്രീകരണം ആണ് കാരക്കുടിയില്‍. സെപ്തംബർ പകുതി വരെ കാരക്കുടിയില്‍ ചിത്രീകരണം തുടരും. ജീൻ പോള്‍ ലാല്‍, സിദ്ധാർത്ഥ് ഭരതൻ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

100 ദിവസത്തെ ചിത്രീകരണം പ്ളാൻ ചെയ്യുന്ന ചിത്രത്തിന് എറണാകുളത്തും ചിത്രീകരണമുണ്ട്. നാടൻ അടിക്കൊപ്പം കോമഡി നിറഞ്ഞ എന്റർടെയ്‌നറായിരിക്കും . നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന . ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. വിഷ്ണു വിജയ് ആണ് സംഗീതം . പ്രൊഡക്ഷൻ കണ്‍ട്രോളർ അരോമ മോഹൻ.കളങ്കാവല്‍ എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം മാസ് എന്റർടെയ്‌നറാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രംകൂടിയാണിത്.

അതേസമയം, ഓമിന്റെ അവസാന ഘട്ട ചിത്രീകരണം തിരുവണ്ണാമലയില്‍ പുരോഗമിക്കുന്നു. അടുത്ത ദിവസം പാക്കപ്പ് ആകും എന്നാണ് വിവരം. ബ്ലോക് ബസ്റ്ററായ അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം ചാപ്റ്റർ 1 ഉദിരം,ദ ബ്ലഡ് വുഡ് ഒക്ടോബർ 16 ന് തിയേറ്റുകളിലെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തില്‍ നസിറുദ്ദീൻ ഷാ,ഇന്ദ്രൻസ്, സായ് പല്ലവി, ശ്രീ ലീല തുടങ്ങിയവരും വേഷമിടുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi