Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിവിൻ- രുക്മിണി വസന്ത് ചിത്രം   റോം- കോം

നിവിൻ- രുക്മിണി വസന്ത് ചിത്രം റോം- കോം

നിവിൻ പോളി , രുക്മിണി വസന്ത് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റോം- കോം എന്ന് പേരിടാൻ ആലോചന.

റൊമാന്റിക് കോമഡി ഗണത്തില്‍ ഒരുങ്ങുന്ന ചിത്രം ആണ്.

ബ്ളോക് ബസ്റ്ററായ ബെത് ലഹേം കുടുംബ യൂണിറ്റിനുശേഷം നിവിൻ പോളി വീണ്ടും റോം- കോം ചിത്രത്തിന്റെ ഭാഗമാകുകയാണ്. വിഷു റിലീസായാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ക്രിസ്മസിന് സർവ്വം മായയും ഒാണത്തിന് ബെത്ലഹേം കുടുംബ യൂണിറ്റും വലിയ വിജയങ്ങള്‍ സമ്മാനിച്ച നിവിൻ അടുത്ത ആഘോഷത്തിന് ഒരുങ്ങുകയാണ്. അജു വർഗീസ്, ജഗദീഷ് തുടങ്ങി നീണ്ടതാരനിരയുണ്ട്.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും പോളിജൂനിയർ പിക്ചേഴ്സിന്റെയും ബാനറില്‍ മാർട്ടിൻപ്രക്കാട്ട്, നിവിൻ പോളി, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബബ്ലു അജുവാണ്. നിവിൻ പോളി അഭിനയിക്കുന്ന 51-ാം ചിത്രമാണിത്. തെന്നിന്ത്യൻ താരം രുക്മിണി വസന്തിന്റെ മലയാളം അരങ്ങേറ്രം എന്നതാണ് മറ്റൊരു പ്രത്യേകത. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഗ്രീൻ റൂം റിലീസ് തിയേറ്ററുകളിലെത്തിക്കും.

അതേസമയം നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം അല്‍ഫോൻസ് പുത്രന്റെ ചിത്രത്തിലാണ് നിവിൻ അഭിനയിക്കാൻ ഒരുങ്ങുന്നത്.  പ്രേമം കഴിഞ്ഞു 11 വർഷത്തെ ഇടവേളയ്ക്കുശേഷം നിവിൻ പോളിയും സംവിധായകൻ അല്‍ഫോൻസ് പുത്രനും ഒരുമിക്കുന്ന ചിത്രത്തിന് വിജയം എന്നാണ് പേര്. ബൈക്ക് റേസറായി നിവിൻപോളി എത്തുന്ന ചിത്രത്തിന്റെ രചനയും ചിത്രസംയോജനവും അല്‍ഫോൻസ് പുത്രൻ ആണ്. പോളി ജൂനിയർ പിക്‌ചേഴ്സിന്റെയും സിനിപോളിക്സിന്റെയും ബാനറില്‍ ടോൻസണ്‍ ടോണി, സുനില്‍ രാമാടി , നിവിൻപോളി എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രേമത്തിന് മുൻപ് നേരം എന്ന ചിത്രത്തിനുവേണ്ടിയാണ് നിവിനും അല്‍ഫോൻസും ഒരുമിച്ചത്. പ്രേമത്തിനുശേഷം നിവിന്റെയും അല്‍ഫോൻസ് പുത്രന്റെയും ഒത്തുചേരല്‍ ആരാധകർ ഉറ്റുനോക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi