Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിയന്ത്രണ രേഖ മറികടന്ന മൂന്ന് പേര്‍ പിടിയില്‍

നിയന്ത്രണ രേഖ മറികടന്ന മൂന്ന് പേര്‍ പിടിയില്‍

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയില്‍. ബാരാമുള്ളയിലെ ഉറി സെക്ടറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് കരസേനയും ജമ്മു കാശ്മീർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇവർ പിടിയിലായത്. പിടിയിലായവരില്‍ ഒരാള്‍ സസ്‌പെൻഷനിലായ ടെറിട്ടോറിയല്‍ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവർ സോപൂർ സബ് ഡിസ്ട്രിക്റ്റ് സ്വദേശികളാണെന്ന് സൈന്യം വ്യക്തമാക്കി. നിലവില്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi