
കല്‍പ്പറ്റ: കൊവിഡ് നിയന്ത്രങ്ങളും ഗതാഗത നിയമങ്ങളുമൊന്നും ബാധകമാവാതെ വയനാടന്‍ ചുരം. താമരശ്ശേരി ചുരത്തിന്റെ ഒമ്ബതാം വളവിനു മുകളില്‍ കാഴ്ച കാണാന്‍ ഒരു നിയന്ത്രണവുമില്ലാതെ ആളുകള്‍ കൂട്ടം കൂടുകയാണ്. വാഹനങ്ങള്‍ നിറുത്തിയിടുന്നതിന് നിരോധനമുള്ള സ്ഥലമാണിത്.
കൊവിഡ്ബാധ രൂക്ഷമായിട്ടുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് എത്തുന്നവരാണ് ഇവിടെ വാഹനങ്ങള്‍ നിറുത്തിയിട്ട് കാഴ്ച കാണാനിറങ്ങുന്നത്. ഇത് വലിയ വാഹനകുരുക്കിന് കാരണമാവുകയാണ്.
മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സുകളും മറ്റു യാത്രക്കാരുടെ വാഹനങ്ങളുമെല്ലാം ഇവിടത്തെ കുരുക്കില്‍ പെട്ടുവലയുന്നത് പതിവാണ്. മാസ്കു പോലും ധരിക്കാതെയാണ് സെല്‍ഫിയെടുക്കാനും കുരങ്ങുകളുടെ പടമെടുക്കാനുമുള്ള തിരക്ക്.
ബൈക്കിലെത്തുന്ന ചെറുപ്പക്കാര്‍ ചീറിപ്പാഞ്ഞ് ഭീതിയുണ്ടാക്കുന്നതും പതിവാണ്.