തൊടുപുഴ: എസ്.എൻ.ഡി.പിയോഗം കുടയത്തൂർ ശാഖയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നോട്ടുബുക്ക് വിതരണം ചെയ്തു. കാഞ്ഞാർ ടി.കെ മാധവൻ മെമ്മോറിയല്‍ ഹാളിലായിരുന്നു പരിപാടി.
ശാഖാപ്രസിഡന്റ് പി.ആർ സജീവന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യൂണിയൻ രവിവാരപാഠശാല കോർഡിനേറ്റർ അജിമോൻ ചിറക്കല്‍ പഠനക്ലാസ് നടത്തി. വനിതാസംഘം സെക്രട്ടറി സുജ ചന്ദ്രശേഖരൻ, രവിവാരപാഠശാല അദ്ധ്യാപിക പ്രെമി രാജീവ് എന്നിവർ ആശംസകള്‍ അറിയിച്ചു. ശാഖാസെക്രട്ടറി എം.ഡി രാജീവ് സ്വാഗതവും യൂണിയൻ കമ്മിറ്റിഅംഗം കെ.വിജയൻ നന്ദിയും പറഞ്ഞു.
