Saturday, 08 May, 2.20 am കേരളകൗമുദി

പ്രാദേശികം
ഓക്‌സിജന്‍ പ്ലാന്റുകള്‍ സന്ദര്‍ശിച്ച്‌ ജില്ലാ കളക്ടര്‍

തൃശൂര്‍: ജില്ലയിലെ മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ കളക്ടര്‍ എസ്. ഷാനവാസ് സന്ദര്‍ശിച്ചു. വിനായക ഗ്യാസ് പ്ലാന്റ്, തൃശൂര്‍ ഗ്യാസ് പ്ലാന്റ്, ശ്രീവിഘ്‌നേശ്വര ഗ്യാസ് പ്ലാന്റ് എന്നിവിടങ്ങളിലാണ് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്. മൂന്നു ഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തനവും കളക്ടര്‍ വിലയിരുത്തി. പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകണമെന്നും കൂടുതല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ നടത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഓക്‌സിജന്‍ വാര്‍ റൂം നോഡല്‍ ഓഫീസറായ ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധികളെ പ്ലാന്റുകളുടെയും ഓക്‌സിജന്‍ വിതരണത്തിന്റെയും നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. കൊവിഡ് കണ്‍ട്രോള്‍ റൂം ഓഫീസര്‍മാരായ കെ. ബിലാല്‍ ബാബു, എം.എ. തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജി.എന്‍ എന്നിവര്‍ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top