Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓളപ്പരപ്പിലൂടെ ഇനി അടിപൊളി യാത്ര

ഓളപ്പരപ്പിലൂടെ ഇനി അടിപൊളി യാത്ര

വേളി-കഠിനംകുളം സോളാർ ബോട്ട് സർവീസ് 30 മുതല്‍

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ പാർവതി പുത്തനാറിലെ വേളി-കഠിനംകുളം സോളാർ ബോട്ട് സർവീസ് 30 മുതല്‍ ആരംഭിക്കാൻ തീരുമാനം.

വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയില്‍ നിന്ന് ആരംഭിച്ച്‌ കഠിനംകുളം കായല്‍ ചുറ്റി നാല് മണിക്കൂർ കൊണ്ട് തിരികെ വേളിയില്‍ എത്തുന്നതാണ് യാത്ര.

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായുള്ള പാസഞ്ചർ കം ടൂറിസം സർവീസിന്റെ ഉദ്ഘാടനം മന്ത്രി സി.പി.ജോണ്‍ നിർവഹിക്കും. കേരള വാട്ടർ വെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. സിയാലിന്റെ സോളാർ ബോട്ട് വാടകയ്ക്കെടുത്താണ് ആദ്യഘട്ട സർവീസ്.

പ്രതിദിനം രണ്ട് സർവീസുകള്‍

--------------------------------------------------------

ആദ്യഘട്ടത്തില്‍ ഒരു ബോട്ട് ദിവസത്തില്‍ ഒരുതവണ സർവീസ് നടത്തും. പിന്നീട് സർവീസുകള്‍ രണ്ടാക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം രണ്ടര മുതല്‍ വൈകിട്ട് ആറര വരെയുമാണ് രണ്ട് സർവീസുകള്‍ നടത്താൻ ഉദ്ദേശിക്കുന്നത്. ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂറാണ് സമയമെടുക്കുക. ടൂറിസം സർവീസിന്റെ ഭാഗമായി ബോട്ട് കഠിനംകുളം ജെട്ടിയില്‍ യാത്രക്കാരെ ഇറക്കിയ ശേഷം സഞ്ചാരികള്‍ക്കായി അരമണിക്കൂർ നേരം കായല്‍ കാഴ്ചകള്‍ കാണാനായി സഞ്ചരിക്കും. തിരികെ ബോട്ട് കഠിനംകുളം ജെട്ടിയിലെത്തുമ്പോള്‍ ടൂറിസ്റ്റ് പാക്കേജിലെ യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച്‌ ചായയും ഭക്ഷണവും ലഭ്യമാക്കാനും ആലോചനയുണ്ട്.

ടിക്കറ്റ് നിരക്കുകള്‍

--------------------------------------

വേളി മുതല്‍ ചാന്നാങ്കര വരെ പാസഞ്ചർ സർവീസിന്

( 11 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് ) 50 രൂപ

ചാന്നാങ്കര മുതല്‍ കഠിനംകുളം വരെ 30 രൂപ

വേളി മുതല്‍ കഠിനംകുളം വരെ ഒറ്ര യാത്രയ്ക്ക് 80 രൂപ

വേളി മുതല്‍ കഠിനംകുളം വരെയും തിരിച്ചുമുള്ള ടൂറിസ്റ്റ് സർവീസ് 400 രൂപ

5 മുതല്‍ 11 വയസ് വരെയുള്ളവർക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ്.

5 വയസില്‍ താഴെയുള്ളവർക്ക് സൗജന്യം

ഒരേസമയം 24 യാത്രക്കാർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi