Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒളിമ്പിക് സ്വര്‍ണജേതാവിന്റെ അപേക്ഷയില്‍ മലയാളിത്തം പരിശോധിക്കാനും  കളക്ടര്‍മാരുടെ ഹോക്കികളി

ഒളിമ്പിക് സ്വര്‍ണജേതാവിന്റെ അപേക്ഷയില്‍ മലയാളിത്തം പരിശോധിക്കാനും കളക്ടര്‍മാരുടെ ഹോക്കികളി

തിരുവനന്തപുരം : മൂന്നാറില്‍ ജനിച്ച ഒളിമ്പിക് സ്വർണജേതാവിന്റെ മലയാളിത്ത പരിശോധന രണ്ട് കളക്ടറേറ്റിന്റെ ഇട്ടാവട്ടത്തില്‍ കറങ്ങുന്നു.

തന്നെ മലയാളിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പിക് ഹോക്കി സ്വർണമെഡല്‍ ജേതാവ് അലൻ സ്‌കോഫീല്‍ഡിന്റെ അപേക്ഷയാണ് കോട്ടയം, ഇടുക്കി കളക്ടർമാരുടെ അന്വേഷണ റിപ്പോർട്ടിനായി കറങ്ങുന്നത്. തന്നെ മലയാളിയായി അംഗീകരിക്കണമെന്ന സ്‌കോഫീല്‍ഡിന്റെ അപേക്ഷയെപ്പറ്റി ഇന്നലെ കേരള കൗമുദിയാണ് റിപ്പോർട്ട് ചെയ്തത്.

മൂന്നാറില്‍ ജനിച്ചെങ്കിലും കോട്ടയം കഞ്ഞിക്കുഴിയിലായിരുന്നു വളർന്നത്. പത്ത് വർഷം മുമ്പ് നല്‍കിയ അപേക്ഷ രണ്ടുമാസം മുമ്പാണ് സ്‌പോർട്സ് ഡയറക്ടറേറ്റ് അന്വേഷണ റിപ്പോർട്ട് നല്‍കാനായി കളക്ടർമാർക്ക് അയച്ചത്. നടപടിയൊന്നുമാകാത്തതിനാല്‍ സ്‌കോഫീല്‍ഡ് രണ്ട് മാസം മുമ്പ് സ്‌പോർട്സ് ഡയറക്ടറേറ്റിലെത്തി കൈവശമുണ്ടായിരുന്ന രേഖകള്‍ സമർപ്പിച്ചു. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായാണ് വിവരങ്ങള്‍ കളക്ടർമാർക്ക് കൈമാറിയത്. 1980 മോസ്കോ ഒളിമ്പിക്സില്‍ സ്വർണം നേടിയ ഹോക്കി ടീമിലെ ഗോള്‍കീപ്പറായിരുന്നു അലൻ. ശ്രീലങ്കയില്‍ തേയില പ്ളാന്ററായിരുന്ന അലന്റെ പിതാവ് ജോർജ് സ്കോഫീല്‍ഡ് മൂന്നാറിലെത്തുകയും കോട്ടയം കഞ്ഞിക്കുഴിക്കാരി ഗ്രേസ് തോമസിനെ വിവാഹം ചെയ്യുകയുമായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi