Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാനില്‍ പ്രവാസികളുടെ റസിഡന്റ്  കാലാവധി നീട്ടി

ഒമാനില്‍ പ്രവാസികളുടെ റസിഡന്റ് കാലാവധി നീട്ടി

മസ്കറ്റ് : ഒമാനില്‍ പ്രവാസികളുടെ റസിഡന്റ് കാലാവധി മൂന്നു വര്‍ഷമാക്കി നീട്ടി. പത്തു വയസിന് മുകളില്‍ പ്രായമുള്ള പ്രവസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആന്‍ഡ് കസ്റ്റംസ് ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശര്‍ഖി ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഭേദഗതി അനുസരിച്ച്‌ പത്തു വയസിന് മുകളിലുള്ള പ്രവാസികള്‍ രാജ്യത്ത് പ്രവേശിച്ച്‌ 30 ദിവസത്തിനുള്ളില്‍ റസിഡന്‍ന്റ് കാര്‍ഡ് എടുക്കണം.കാര്‍ഡ് സ്വീകരിക്കാന്‍ പ്രസ്തുത വ്യക്തി നേരിട്ട് ഹാജരാകണം.റസിഡന്റ് കാര്‍ഡിന് മൂന്നു വര്‍ഷം വരെ കാലാവധിയുണ്ടാകും. നേരത്തേയിത് രണ്ടു വര്‍ഷമായിരുന്നു.

മൂന്നു വര്‍ഷമായാല്‍ പുതുക്കണം. പൗരന്മാര്‍ക്കുള്ള സിവില്‍ ഐഡിക്ക് അഞ്ചു വര്‍ഷത്തെ കാലാവധിയുണ്ടാകും. കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് പുതുക്കണം. പുതിയ റസിഡന്റ് കാര്‍ഡ് ഓരോ വര്‍ഷത്തേക്കും അഞ്ച് റിയാല്‍ വീതവും റസിഡന്റ് കാര്‍ഡ് പുതുക്കുന്നതിന് അഞ്ച് റിയാലും ഈടാക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi