കൊച്ചി: ഓണക്കാലത്തോട് അനുബന്ധിച്ച് ഗോദ്‌റെജ് അപ്ളയന്‍സസ് ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചു. കൊവിഡിനെതിരെ മികച്ച സുരക്ഷ ഉറപ്പാക്കുന്ന യു.വി-സി അധിഷ്‌ഠിത അണുനശീകരണ ഉത്‌പന്നമായ വൈറോഷീല്‍ഡും ആറ് മോഡുകളോട് കൂടിയ 6 ഇന്‍ 1 കണ്‍വെര്‍ട്ടിബിള്‍ ഫ്രീസര്‍ സാങ്കേതികവിദ്യയുള്ള പുതിയ റഫ്രിജറേറ്ററുകളും കമ്ബനി പുറത്തിറക്കി.
ഓണക്കാലത്ത് ഗോദ്‌റെജ് അപ്ളയന്‍സസ് വാങ്ങുന്നവര്‍ക്ക് ദിവസേന ഒരുലക്ഷം രൂപയുടെ വരെ സ്വര്‍ണസമ്മാനം സ്വന്തമാക്കാം. ഉത്‌പന്നങ്ങള്‍ക്ക് ആകര്‍ഷക വായ്‌പാ പദ്ധതികള്‍, 10,000 രൂപവരെ ഡിസ്‌കൗണ്ട്, ഇ.എം.ഐയില്‍ പൂജ്യം ശതമാനം പലിശ, മൂവായിരം രൂപവരെ കാഷ്ബാക്ക് തുടങ്ങിയ ഓഫറുകളുമുണ്ട്. ഇന്നുമുതല്‍ സെപ്‌തംബര്‍ അഞ്ചുവരെയാണ് ഓഫര്‍.
ഗോദ്‌റെജിന്റെ മൊത്തം വില്പനയില്‍ അഞ്ചു ശതമാനം പങ്കുവഹിക്കുന്ന കേരളത്തില്‍, വാഷിംഗ് മെഷീനിലും റഫ്രിജറേറ്ററിലും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഗോദ്‌റെജാണുള്ളത്. കഴിഞ്ഞ ഓണക്കാലത്തെ 110 കോടി രൂപയെ അപേക്ഷിച്ച് 10-12 ശതമാനം വര്‍ദ്ധനയോടെ 125 കോടി രൂപയുടെ വിറ്റുവരവാണ് ഗോദ്‌റെജ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് ഗോദ്‌റെജ് അപ്ളയന്‍സസ് ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ കമാല്‍ നന്തി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലം ഇക്കഴിഞ്ഞ ജൂണിലും ജൂലായിലും കഴിഞ്ഞ വര്‍ഷത്തെ സമാനമാസങ്ങളുടെ 90 ശതമാനം വില്പനയാണ് സാദ്ധ്യമായത്. കണ്ടെയ്ന്‍മെന്റ് സോണകളുടെ എണ്ണം കുറയുന്ന മുറയ്ക്കും ഓണക്കാലത്തോട് കൂടിയും ഈമാസം മുതല്‍ വില്പന സാധാരണ നിലയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഒക്‌ടോബര്‍-ഡിസംബര്‍പാദം മുതല്‍ വില്പന വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഐ.സി.എം.ആര്‍ സാക്ഷ്യപ്പെടുത്തിയതാണ് ഗോദ്‌റെജ് അവതരിപ്പിക്കുന്ന വൈറോഷീല്‍ഡ്. രണ്ടു മുതല്‍ ആറുമിനുട്ടിനകം 99 ശതമാനം വൈറസുകളെയും ഇതു നശിപ്പിക്കും. പച്ചക്കറികള്‍, മാസ്‌ക്, മൊബൈല്‍ഫോണ്‍, വാച്ച് തുടങ്ങിയവ ഇതിനുള്ളില്‍ വച്ച് സുരക്ഷിതമാക്കാം. 8,990 രൂപയാണ് വില. കേരളത്തിലാണ് ഈ ഉത്‌പന്നം ആദ്യം അവതരിപ്പിക്കുന്നത്. ആറു മികവുറ്റ ഫ്രീസിംഗ് മോഡുകളോട് കൂടിയതാണ് എയോണ്‍ വൈബ്, എയോണ്‍ വലോര്‍ എന്നീ റഫ്രിജറേറ്ററുകള്‍. 27 ലിറ്രറിന്റെ വലിയ പച്ചക്കറി ട്രേയും ഇതിലുണ്ട്. ഗോദ്‌റെജ് അപ്ളയന്‍സസ് നാഷണല്‍ സെയില്‍സ് ഹെഡ് സഞ്ജീവ് ജെയിന്‍, സോണല്‍ ബിസിനസ് മേധാവി ജുനൈദ് ബാബു എന്നിവരും വിര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

