പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ട് രണ്ടര വര്‍ഷം
ആലപ്പുഴ: ജലഗതാഗതവകുപ്പിന്റെ ആസ്ഥാനമായ ആലപ്പുഴയിലെ, പോഞ്ഞിക്കരയിലുള്ള ഡോക്ക് യാര്‍ഡിനോട് (ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലം) ചേര്‍ന്ന് ഒരു ഭരണ നിര്‍വ്വഹണ ഓഫീസിനുള്ള കാത്തിരിപ്പിലാണ് 80ല്‍ അധികം ജീവനക്കാര്‍. ആലപ്പുഴയ്ക്ക് പുറമേ കൊല്ലം, കോട്ടയം ജില്ലകളിലെ ബോട്ടുകളും ഇവിടെയാണ് അറ്റകുറ്റപ്പണികള്‍ക്കായി എത്തിക്കുന്നത്.
യാര്‍ഡും, ഡ്രൈഡോക്കുമാണ് ഇവിടെയുള്ളത്. യാര്‍ഡിന് നടുവിലായി ഓഫീസ് ബ്ലോക്ക് സ്ഥാപിക്കാന്‍ വകുപ്പ് സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയാണ്. പി.ഡബ്യു.ഡിക്കാണ് നിര്‍മ്മാണ ചുമതല. ലോക്ക് ഡൗണ്‍ നാളുകളില്‍ ബോട്ട് സര്‍വീസ് നിലയ്ക്കുകയും, വെട്ടിക്കുറയ്ക്കുകയും ചെയ്തപ്പോഴും എല്ലാ ബോട്ടുകളുടെയും പോരായ്മകള്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ രംഗത്തുണ്ടായിരുന്നു.
ഓട്ടമില്ലാതെ കിടക്കുന്ന വേളയില്‍ തകരാറുകള്‍ വിശദമായി കണ്ടെത്താനും പരിഹരിക്കാനും സമയം ലഭിച്ചതായി യാര്‍ഡിന്റെ ചുമതലയുള്ള മെക്കാനിക്കല്‍ എന്‍ജിനീയര്‍ പറഞ്ഞു. ഇളവുകള്‍ വന്നതോടെ ബോട്ടുകള്‍ ഓടിത്തുടങ്ങി.
............................
മൂന്ന് ജില്ലകളിലെ ബോട്ടുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് മികച്ച രീതിയിലാണ് ഡോക്ക് യാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണ്‍ ഘട്ടത്തില്‍ പോലും മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ തകരാറുകള്‍ പരിഹരിച്ചുകൊണ്ടിരുന്നു. യാര്‍ഡിന്റെ മുഖഛായക്ക് തന്നെ മാറ്റം വരുന്ന രീതിയില്‍ ഒരു ഓഫീസ് ബ്ലോക്കാണ് ഇവിടെ വേണ്ടത്
ഷാജി വി.നായര്‍, ജലഗതാഗതവകുപ്പ് ഡയറക്ടര്‍
................................
27: ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളുടെ എണ്ണം
.............................
ഡോക്ക് ആന്‍ഡ് റിപ്പയര്‍ വിഭാഗം
ഡോക്ക് ആന്‍ഡ് റിപ്പയ൪ വിഭാഗത്തിന്റെ തലവന്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്. ഭരണകാര്യങ്ങളില്‍ മെക്കാനിക്കല്‍ എന്‍ജിനിയറെ സഹായിക്കുവാ൯ ഒരു വ൪ക്സ് മാനേജരുണ്ട്. തേവരയിലുള്ള ഡോക്ക് യാ൪ഡ് ഈ അസിസ്റ്റ൯റ് വ൪ക്സ് മാനേജരുടെ കീഴിലാണ്. ഇദ്ദേഹം എറണാകുളം മേഖലയിലെ ബോട്ടുകളുടെ റിപ്പയ൪ പണികളുടെ ചുമതല വഹിക്കുന്നു.

