കട്ടപ്പന: വണ്ടൻമേട്ടില്‍ പുതുക്കിപ്പണിത നാഷണല്‍ എസ്റ്റേറ്റ് വർക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) ഓഫീസ് ഉദ്ഘാടനവും ജനറല്‍ കൗണ്‍സിലും മൂന്നിന് നടക്കും.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എൻ.ഇ.ഡബ്ല്യു.സി പ്രസിഡന്റ് രാജാ മാട്ടുക്കാരൻ അദ്ധ്യക്ഷനാകും. കെ.വി.
ജോർജ് കരിമറ്റം മെമ്മോറിയല്‍ ഹാള്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എ.കെ. മണി ഉദ്ഘാടനം ചെയ്യും. എ.ഐസി.സി അംഗം അഡ്വ. ഇ.എം.
ആഗസ്തി ഫോട്ടോ അനാച്ഛാദനം ചെയ്യും. കെ.പി.സി.സി മീഡിയസെല്‍ വക്താവ് സേനാപതി വേണു കമ്പ്യൂട്ടർ ഹാളും വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് പൊതുയോഗവും ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി സിറിയക് തോമസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.
ഇബ്രഹിംകുട്ടി കല്ലാർ, നേതാക്കളായ പി.ജെ. ജോയി, അഡ്വ. ജ്യോതിഷ്‌കുമാർ മലയാലപ്പുഴ, എഫ്. രാജ, എൻ.ഇ.ഡബ്ല്യു.സി രാജു ബേബി എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വാർഷിക ജനറല്‍ കൗണ്‍സില്‍ ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. രാജാ മാട്ടുക്കാരൻ അദ്ധ്യക്ഷനാകും.
