തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമ ഭേദഗതി 118 A ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്‌തു. ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഡിനന്‍സിന്റെ കോപ്പി പ്രവര്‍ത്തകര്‍ കത്തിച്ചു. നേതാക്കളായ കെ. ജയകുമാര്‍, കെ.എസ്. സനല്‍കുമാര്‍, ഇറവൂര്‍ പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.വി. ഇന്ദുലാല്‍, വി. ഗോപാലകൃഷ്ണന്‍ നായര്‍, പി.എസ്. പ്രസാദ്, എസ്. ജയകുമാര്‍, അഡ്വ. കിരണ്‍, അഡ്വ.യു.എസ്.
ബോബി, കുമാരപുരം അനില്‍, സൂസി രാജേഷ്, അഡ്വ.ആര്‍. രാജേഷ്, ബി.എസ്. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
