തൊടുപുഴ: കെ.എസ് ആർ.ടി.സി ഡിപ്പോയില്‍ അല്‍- അസ്ഹർ ഗ്രൂപ്പ് പണി കഴിപ്പിച്ച ശീതീകരിച്ച പാസഞ്ചർ വെയിറ്റിംഗ് ഏരിയയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് ഗതാഗത മന്ത്രി സി.പി ജോണ്‍ നിർവ്വഹിക്കും.
യാത്രക്കാരുടെ സൗകര്യാർത്ഥം അല്‍- അസ്ഹർ മെഡിക്കല്‍ കോളേജ് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി നിർമ്മിച്ച ഈ സൗജന്യ സൗകര്യം പണി പൂർത്തീകരിച്ചിട്ടും മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. അധികൃതരുടെ അനാസ്ഥമൂലം യാത്രക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ശീതീകരിച്ച് ഇരിപ്പിടം വെറുതെ കിടന്ന് നശിപ്പിക്കുന്നത് കേരള കൗമുദി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്. ഡിപ്പോയില്‍ മതിയായ ഇരിപ്പിടം ഇല്ലാത്തതടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അന്നത്തെ റിപ്പോർട്ടിലുണ്ടായിരുന്നു. ചടങ്ങില്‍ ഗവ.
ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ആർ.ടി.സി എം.ഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, മുൻസിപ്പല്‍ ചെയർപേഴ്സണ്‍ സാബീറ ജലീല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്, വാർഡ് കൗണ്‍സിലർ ആതിര ജോഷി, സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടി മെമ്പർ കെ.
സുരേഷ് ബാബു, അല്‍- അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം. മൂസ, കെ.എം.എ ഷുക്കൂർ, എം.ജെ. ജേക്കബ്, കെ.എ. കുര്യൻ, ഷിബിലി സാഹിബ്, ടി.ആർ. സോമൻ തുടങ്ങിയവർ സംസാരിക്കും.
