Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓട്ടോ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

ഓട്ടോ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

കല്ലമ്ബലം : കപ്പാംവിളയില്‍ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. നാവായിക്കുളം പാരഡൈസില്‍ ശശിധരന്‍ (52), ഡീസന്റ്മുക്ക് കര്‍ക്കിടകവിള വീട്ടില്‍ നാസര്‍ (43), കര്‍ക്കിടകവിള വീട്ടില്‍ ജലാലുദ്ദീന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ നിലവിളിയും ശബ്ദവും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഓട്ടോയ്ക്കടിയിലും പുറത്തുമായി പരിക്കേറ്റു കിടന്നവരെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ശശിധരനെയും നാസറിനെയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. അപകടത്തിന് തൊട്ടുമുമ്ബ് ഓട്ടോയില്‍ നിന്നിറങ്ങിയ ഡീസന്റ്മുക്ക് സ്വദേശികളായ ബാബു, രാധാകൃഷ്ണന്‍ എന്നിവര്‍ രക്ഷപ്പെട്ടെങ്കിലും കണ്‍മുന്നില്‍ നടന്ന അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല.

മരച്ചീനിയുമായി പോകുകയായിരുന്ന ഓട്ടോ സമീപത്തെ കടയില്‍ മരച്ചീനിയിറക്കാന്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. സമീപത്തു നിന്നിരുന്ന നാസര്‍ ഓട്ടോയില്‍ നിന്നിറങ്ങി ഓട്ടോ പിടിച്ചു നിറുത്താന്‍ ശ്രമിക്കവെ ഓട്ടോയ്‌ക്കൊപ്പം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ശശിധരന്‍ ഓട്ടോയ്ക്കുള്ളിലായിരുന്നു. ജലാലുദ്ദീനാണ് ഓട്ടോ ഓടിച്ചിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi