Dailyhunt
പാചകവാതക വിലവര്‍ദ്ധനയ്ക്കെതിരെ ജോയിന്റ് കൗണ്‍സില്‍

പാചകവാതക വിലവര്‍ദ്ധനയ്ക്കെതിരെ ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം: വാണിജ്യ പാചകവാതക സിലിണ്ടറിന് 993രൂപ വർദ്ധിപ്പിച്ചത് രൂക്ഷമായ വിലക്കയറ്റത്തിലേക്ക് രാജ്യത്തെ നയിക്കുമെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം തീർക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്.സജീവ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 4 മാസത്തിനിടെ 1444 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് സ്‌പെൻസർ ജംഗ്ഷനില്‍ നിന്ന് ഏജീസ് ഓഫീസിലേക്കുള്ള മാർച്ച്‌ ജനറല്‍ സെക്രട്ടറി എസ്.സജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം.എസ്.സുഗൈതകുമാരി,സംസ്ഥാന സെക്രട്ടറി വി.കെ.മധു,വൈസ്‌ചെയർമാൻ പി.ശ്രീകുമാർ,സെക്രട്ടേറിയറ്റംഗം വിനോദ്.വി.നമ്പൂതിരി,നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല,വനിതാകമ്മിറ്റി സെക്രട്ടറി ടി.എസ്.ബിന്ദു എന്നിവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി ആർ.കലാധരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.അജയകുമാർ,ജി.സജീബ്കുമാർ,യു.സിന്ധു,വി.ശശികല,ആർ.സരിത,സോയാമോള്‍,എസ്.ജയരാജ്,എസ്.മുഹമ്മദ് ഷാഫി എന്നിവർ മാർച്ചിന് നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi