Dailyhunt
പച്ചയമ്മാളായി പ്രിയമണി

പച്ചയമ്മാളായി പ്രിയമണി

ഞ്ജു വാരിയറും, ധനുഷും ഒന്നിച്ച അസുരന്‍ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'നരപ്പ' അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ മഞ്ജു അഭിനയിച്ച പച്ചയമ്മാള്‍ എന്ന വേഷത്തില്‍ നടി പ്രിയമണിയാണ് എത്തുന്നത്. ശ്രീകാന്ത് അഡ്ഡല സംവിധാനം ചെയ്യുന്ന നാരപ്പയിലെ പ്രിയാമണിയുടെ ലുക്ക് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രിയാമണിയുടെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവന്നത്. ഏറെകാലത്തിനു ശേഷം പ്രിയാമണി ചെയ്യുന്ന പ്രാധാന്യമുള്ള വേഷമായിരിക്കും ഇത്. നേരത്തേ വെങ്കടേഷിന്റെ ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു.സുന്ദരമ്മ എന്നാണ് ചിത്രത്തില്‍ കഥാപാത്രത്തിന്റെ പേര്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi