Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പഠനമുറി നിര്‍മാണ പദ്ധതി

വെള്ളനാട്:പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി നിര്‍മാണ പദ്ധതിക്കായി വെളളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന വെളളനാട്,പൂവച്ചല്‍,കാട്ടാക്കട,കുറ്റിച്ചല്‍, ആര്യനാട്,വിതുര,തൊളിക്കോട്,ഉഴമലയ്ക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു.സര്‍ക്കാര്‍/ എയ്ഡഡ് സ്പെഷ്യല്‍ സ്കൂളുകളില്‍ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരും ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉളളതുമായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ളളതും മതിയായ പഠനസൗകര്യം ഇല്ലാത്തതുമായ വീടുകളെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്.

അപേക്ഷകള്‍ ആഗസ്റ്റ് 20 ന് മുമ്ബ് വെളളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.അപേക്ഷാ ഫാറവും കൂടുതല്‍ വിവരങ്ങളും വെള്ളനാട്ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0472-2883041,8547630016.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi