പീരുമേട്: ഏലപ്പാറ കൊച്ചു കരിന്തരുവി 38 പുതുവല്‍ ഭാഗത്തെ 60 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇവിടെയുള്ള താത്ക്കാലിക പാലമാണ് തകർന്നത്.
ഇരു പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം2021ലെ പ്രളയത്തില്‍ പാലം ഒലിച്ചുപോയി. തുടർന്ന് പാലം പുനർനിർമ്മിക്കാൻ ഇടുക്കി പാക്കേജില്‍ ഒരു കോടി വകയുരുത്തി നടപടികള്‍ സ്വീകരിച്ചു.കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയും നാട്ടുകാർ താല്‍ക്കാലികമായി സ്ഥാപിച്ച തടി പാലവും പ്രളയമെടുത്തു. പുറംലോകവുമായി ബന്ധപ്പെടുവാൻ നിവൃത്തിയില്ലാതെ കടുത്ത ദുരിതം സഹിച്ചു കഴിയുകയാണ് പ്രദേശവാസികള്‍ . വിവിധ ജീവിതശൈലി രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന വയോധികരും കഷ്ടതയിലാണ്. പാലം നിർമ്മാണം ഉടൻ ആരംഭിക്കുകയും . താല്‍ക്കാലികമായി നാട്ടുകാർക്ക് നടക്കാൻ കഴിയുന്ന വിധത്തില്‍ തടിപ്പാലം നിർമ്മിച്ചു നല്‍കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .
