Dailyhunt
പാമ്പുകടി :  പ്രതിരോധം

പാമ്പുകടി : പ്രതിരോധം

ങ്ങനാശേരി: പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജോണ്‍പാറയില്‍ ഗ്രന്ഥാലയം ആൻഡ് വായനശാല, സ്ത്രീശക്തി വനിതാവേദി എന്നിവയുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാർട്ടുമെന്റുമായി ചേർന്ന് പാമ്പുകടി, പ്രതിരോധവും മുൻകരുതലും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തും.

മേയ് 2 ന് രാവിലെ 11 ന് വായനശാലയില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍ ജിനി സിബി ഉദ്ഘാടനം ചെയ്യും. കോട്ടയം സീനിയർ സിവില്‍ പൊലീസ് ഓഫീസറും വനംവന്യജീവി വകുപ്പ് സ്‌നേക്ക് റെസ്‌ക്യൂവർ സർപ്പ എഡ്യൂക്കേറ്ററുമായ പി.എ മുഹമ്മദ് ഷെബിൻ ക്ലാസ് നയിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi