Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പന്തംകൊളുത്തി പ്രകടനം നടത്തി

പന്തംകൊളുത്തി പ്രകടനം നടത്തി

തൊടുപുഴ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.

ഡി.സി.സി ജനറല്‍ സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ പിണറായി സർക്കാരും കുറുവാ സംഘവും തമ്മിലുള്ള മത്സരമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി സെക്രട്ടറിമാരായ വി.ഇ. താജുദ്ദീൻ, ടി.ജെ. പീറ്റർ, ജാഫർ ഖാൻ മുഹമ്മദ്, ജോർജ് താന്നിക്കല്‍, ബ്ലോക്ക് ഭാരവാഹികളായ ജയ്സണ്‍ ജോസഫ്, സുരേഷ് രാജു, റഷീദ് കപ്രാട്ടില്‍, കെ.എച്ച്‌. ഷാജി, ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ഖാദർ, നാസർ പാലമൂടൻ, അക്ബർ ടി.എല്‍, ഒ.കെ. അഷറഫ്, നിസാർ, സിയാദ്, ജോമോൻ, ജയ്സണ്‍ പാറക്കടവ്, അൻസ് , ജയകുമാർ, ജോ, പോള്‍ എന്നിവർ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi