Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാപ്പിനിശ്ശേരിയില്‍ അപകടം കാത്ത്   റെയില്‍വേ ക്വാര്‍ട്ടേഴ്സുകള്‍

പാപ്പിനിശ്ശേരിയില്‍ അപകടം കാത്ത് റെയില്‍വേ ക്വാര്‍ട്ടേഴ്സുകള്‍

പാപ്പിനിശ്ശേരി: വർഷങ്ങള്‍ക്ക് മുൻപ് റെയില്‍വേ ജീവനക്കാർ ഒഴിഞ്ഞ ക്വാർട്ടേഴ്സ് കെട്ടിടങ്ങള്‍ അപകടക്കെണിയായി.

പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷൻ റോഡിലാണ് അതീവ അപകടാവസ്ഥയിലുള്ള ഏത് നിമിഷവും നിലം പൊത്താവുന്ന കെട്ടിടങ്ങള്‍. പാപ്പിനിശ്ശേരി ചുങ്കം - ഗേറ്റ് റോഡരികില്‍ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.

ഇത്രയും ജീർണാവസ്ഥയിലായ കെട്ടിടം വേണ്ടെങ്കില്‍ പൊളിച്ച്‌ മാറ്റി കൂടേ എന്നാണ് പൊതുജനം ചോദിക്കുന്നത്. അപകടം വരുന്നത് വരെ കാത്തിരിക്കുകയാണോയെന്നും ഇവർ പറയുന്നു. അധികൃതരുടെ അവഗണന മൂലം പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റരെയാ ണ് ഏറ്റവും അവസാനം മാറ്റിയത്. ജീർണാസ്ഥയിലായതിനാല്‍ പതിറ്റാണ്ടുകള്‍ക്ക് മുൻപ് തന്നെ റെയില്‍വേ ജീവനക്കാർ ഒഴിഞ്ഞിരുന്നു. ദീർഘകാലം സ്റ്റേഷൻ മാസ്റ്റർമാരടക്കം റെയില്‍വേ ജീവനക്കാരും മറ്റു കെട്ടിടങ്ങളാണ് ആശ്രയിച്ചിരുന്നത്.

നാല് ക്വാർട്ടേഴ്സ് കെട്ടിടങ്ങളാണ് പാപ്പിനിശ്ശേരിയിലുള്ളത്. ഇതില്‍ എല്ലാ കെട്ടിട ങ്ങളുടെയും മേല്‍ക്കൂരകള്‍ ഇതിനകം തകർന്ന് കഴിഞ്ഞു. ബാക്കി ഭാഗം എത് നിമിഷവും താഴെ പതിക്കാവുന്ന സ്ഥിതിയിലാണ്. ഇതോടൊപ്പം കെട്ടിടങ്ങളുടെ ചുമരുകളും തകർന്ന് തുടങ്ങി. അവ ഒന്നാകെ തകർന്നാല്‍ സമീപത്തെ റോഡിനും ഭീഷണിയാകുമെന്നുറപ്പാണ്. നൂറുകണക്കിന് ആളുകള്‍ കാല്‍നടയായും വാഹനങ്ങള്‍ ഇടതടവില്ലാതെയും കടന്നു പോകുന്ന തിരക്കേറിയ റോഡ് കൂടിയാണിത്. ഈ റോഡരികിലാണ് കാടുമൂടി അതിജീർണാവസ്ഥയില്‍ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങള്‍ നോക്കുകുത്തിയായിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷനോടും

കടുത്ത അവഗണന

നൂറ് കണക്കിന് യാത്രക്കാർ ആശയിക്കുന്ന പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനും റെയില്‍വേയുടെ കടുന്ന അവഗണനയിലാണ്. 2022 ല്‍ നിലവിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റരെ കൂടി പിൻവലിച്ച്‌ ഹാള്‍ട്ട് സ്റ്റേഷൻ മാത്രമാക്കി. നിലവില്‍ കരാർ അടിസ്ഥാനത്തിലുള്ള ഹാള്‍ട്ട് ഏജന്റുമാരാണ് ടിക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നത്. യാത്രക്കാർ നില്‍ക്കുന്ന ഒന്നാം നമ്പർ പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂരയില്ല. മൂന്ന് സ്ഥലങ്ങളിലായി ചെറിയ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. അവിടം കാടുമൂടി കിടക്കുന്ന സ്ഥിതിയാണ്.

പ്ലാറ്റ് ഫോമിന്റെ ഉയരം കുറവായതിനാല്‍ വയോജനങ്ങള്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും മറ്റും ട്രെയിനില്‍ കയറിപ്പറ്റാൻ വളരെ പ്രയാസം. ഇതുമൂലം ട്രെയിൻ കയറുമ്പോഴും ഇറങ്ങുമ്പോഴും പലരും വീണ് അപകടത്തില്‍ പ്പെടുന്നതും പതിവ് കാഴ്ചയാണ്. റെയില്‍വേ സ്റ്റേഷൻ സംരക്ഷണ സമിതിയും കർമസമിതിയും ഒക്കെ ഉണ്ടെങ്കിലും അവയെല്ലാം നിലവില്‍ നിർജീവമായി.

യാത്രക്കാർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi