Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാരാ മാസ്റ്റേഴ്‌സ് നാഷണല്‍ ഗെയിംസ് രജിസ്‌ട്രേഷന്‍

പാരാ മാസ്റ്റേഴ്‌സ് നാഷണല്‍ ഗെയിംസ് രജിസ്‌ട്രേഷന്‍

കൊച്ചി: ശാരീരികവൈകല്യമുള്ളവരുടെ പാരാ മാസ്റ്റേഴ്‌സ് നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

26, 27 തീയതികളില്‍ കോഴിക്കോട് വച്ചാണ് പ്രഥമ പാരാ മാസ്റ്റേഴ്‌സ് നാഷണല്‍ ഔട്ട്‌ഡോര്‍ ഗെയിംസ് നടക്കുന്നത്. അത്‌ലറ്റിക്‌സ്, നീന്തല്‍, പഞ്ചഗുസ്തി, സൈക്ലിംഗ്, ഫുട്‌ബാള്‍ എന്നീ മത്സരങ്ങളില്‍ 40 ശതമാനമോ അതിനുമുകളിലോ ശാരീരിക വൈകല്യമുള്ള ഓര്‍ത്തോ, ബ്ലൈന്‍ഡ്, ഡ്വാര്‍ഫ്, പാരാ പ്ലിജിക്, സെറിബ്രല്‍ പാള്‍സി എന്നീ വൈകല്യങ്ങളുള്ള 25 വയസിന് മുകളിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് 2022ല്‍ ജപ്പാന്‍ കാന്‍സായില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫോണ്‍ :9809921065

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi