Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പറവൂരില്‍ കോര്‍ട്ട് ഫീ സ്റ്റാമ്ബുകള്‍ക്ക് ക്ഷാമം

പറവൂര്‍: കോര്‍ട്ട് ഫീ സ്റ്റാമ്ബുകള്‍ കിട്ടാനില്ലാത്ത് ജനങ്ങളെ വലക്കുകുന്നു. ഒരുരൂപ മുതല്‍ ഒരുലക്ഷം രൂപ വരെയുള്ള സ്റ്റാമ്ബുകളാണ് കിട്ടാത്തത്. ലൈസന്‍സുള്ള സ്റ്റാമ്ബ് വെന്‍ഡര്‍മാര്‍ വഴി മാത്രമേ ഇവ ലഭിക്കൂ. രണ്ട് വെന്‍ഡര്‍മാരാണ് പറവൂരിലുള്ളത്. ആവശ്യത്തിന് സ്റ്റാമ്ബ് ലഭിക്കുന്നില്ലെന്നാണ് അഭിഭാഷകരുടെ പരാതി. ലോക്ക് ഡൗണ്‍ കഴിഞ്ഞ് കോടതി തുറന്നിട്ടും കേസുകളുടെ നടപടികള്‍ക്കായി അപേക്ഷകള്‍ കൊടുക്കാന്‍ കഴിയുന്നില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. പറവൂരില്‍ സ്റ്റാമ്ബ് കിട്ടാത്തതിനാല്‍ മറ്റു സ്ഥലങ്ങളില്‍പോയി വാങ്ങേണ്ട സ്ഥിതിയാണ്. ഒരു ലക്ഷത്തിന് മുകളിലുള്ള തുകയുടെ സ്റ്റാമ്ബുകള്‍ അഭിഭാഷകര്‍ക്ക് ട്രഷറിയില്‍നിന്നു നേരിട്ടുനല്‍കും.

ഒരു ലക്ഷത്തില്‍ താഴെയുള്ള കോര്‍ട്ട് ഫീ സ്റ്റാമ്ബുകള്‍ ബാര്‍ അസോസിയേഷനോ ക്ലാര്‍ക്ക് അസോസിയേഷനോ നേരിട്ട് ലഭ്യമാക്കാന്‍ നിയമഭേദഗതി ഉണ്ടാക്കുകയോ പറവൂരില്‍ കൂടുതല്‍ ആളുകള്‍ക്ക് വെന്‍ഡര്‍ ലൈസന്‍സ് അനുവദിക്കുകയോ ചെയ്യണമെന്നാണ് ബാര്‍ അസോസിയേഷന്റെ ആവശ്യമെന്ന് സെക്രട്ടറി അഡ്വ.എം.എ. കൃഷ്ണകുമാര്‍ പറഞ്ഞു. വൈകാതെ തന്നെ ഇ സ്റ്റാമ്ബിംഗ് നിലവില്‍ വരുന്നതിനാല്‍ കോടതി ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന കോര്‍ട്ട് ഫീ സ്റ്റാമ്ബുകള്‍ കൂടുതലായി വാങ്ങിവയ്ക്കാന്‍ കഴിയില്ലെന്ന് സ്റ്റാമ്ബ് വെന്‍ഡറായ കെ.ടി. അരവിന്ദാക്ഷന്‍ പറഞ്ഞു. ഇവ തിരിച്ചു കൊടുത്താല്‍ പണം തിരികെ കിട്ടില്ല. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ പരിമിതമായ ഓഫീസ് സൗകര്യത്തില്‍ ഓരോരുത്തര്‍ക്കും കോര്‍ട്ട്ഫീ സ്റ്റാമ്ബുകള്‍ നല്‍കുക അപ്രായോഗികമാണ്. എങ്കിലും കോര്‍ട്ട് ഫീ സ്റ്റാമ്ബുകള്‍ക്ക് ക്ഷാമം ഇല്ലാത്തതരത്തില്‍ ബാര്‍ അസോസിയേഷനോ ക്ലാര്‍ക്ക് അസോസിയേഷനോ എടുത്തുകൊടുക്കാന്‍ തയ്യാറാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്ന് അരവിന്ദാക്ഷന്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi