Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരിശോധന തുടരും: ജില്ലാ പൊലീസ് ചീഫ്

പരിശോധന തുടരും: ജില്ലാ പൊലീസ് ചീഫ്

ഇടുക്കി: ജില്ലയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ശക്തമായ പരിശോധനകളാണ് ഈ ദിവസങ്ങളില്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസാമി പറഞ്ഞു. സ്റ്റേഷനുകളില്‍ അത്യാവശ്യ ഡ്യൂട്ടിയ്ക്കുള്ള പൊലീസുകാരെ ഒഴിച്ച്‌ മറ്റുള്ളവരെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനയുടെ ഭാഗമാക്കിയിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍, മാര്‍ക്കറ്റുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍, ബസിലെ യാത്രക്കാരുടെ എണ്ണം പരിശോധിക്കല്‍ തുടങ്ങിയവ എസ്‌എച്ച്‌ഒ മാരുടെയും ഡിവൈഎസ്പി മാരുടെയും നേതൃത്വത്തിലാണ് നടക്കുന്നത് . 750 പൊലീസുകാര്‍ കൊവിഡ് പ്രത്യേക സേനയിലുണ്ട്. കൂടാതെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതോടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ക്ക് തൊട്ടടുത്ത പിഎച്ച്‌സിയില്‍ കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഇ പാസ്സിനുള്ള രജിസ്‌ട്രേഷന്‍ സംവിധാനവും ചെക് പോസ്റ്റിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi