Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പാസില്ല: ശുചീകരണം നടപ്പില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍

തൃശൂര്‍: പൂരം ദിവസം പുലര്‍ച്ചെയും ആ ദിവസം മുഴുവനായും കുടമാറ്റത്തിന് മുമ്ബായും നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണം മൂലം തടസ്സപ്പെടുമെന്ന് തൃശൂര്‍ കോര്‍പറേഷന്‍. ശുചീകരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ വാഹനങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പാസ് അനുവദിച്ചിട്ടില്ലെന്ന് തൃശൂര്‍ കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം കോര്‍പറേഷന്‍ നടത്താറുള്ള തേക്കിന്‍കാട് മൈതാനവും സ്വരാജ് റൗണ്ടും ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 23, 24, 25 തീയതികളില്‍ തടസ്സപ്പെടും.

കോര്‍പറേഷന്‍ പരിധിയിലെ വൈദ്യുതി, കുടിവെള്ളം വിഭാഗത്തിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പൂര ദിവസങ്ങളില്‍ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് പ്രവേശനാനുമതി നല്‍കിയിട്ടില്ല. ഇതുമൂലം വൈദ്യുതി, കുടിവെള്ള മേഖലകളില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ അത് കൃത്യസമയത്ത് പരിഹരിക്കാനുമാകില്ലെന്ന് മേയര്‍ എം.കെ. വര്‍ഗീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi