പ്രാദേശികം
പത്തടിപ്പാലം തോട്ടിലെ കേബിളുകള്‍ മാറ്റുന്ന ജോലിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.

കളമശേരി : നഗരസഭ 37-ാം വാര്‍ഡില്‍ പത്തടിപ്പാലം തോടിന് കുറുകെയുള്ള കേബിളുകളും പൈപ്പുകളും മാറ്റുന്ന ജോലിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. കേബിളുകള്‍ തോട്ടിലുടെയുള്ള വെള്ളമൊഴുക്ക് തടസപ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്ത് മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേത്തര്‍ നഗര്‍, ഗംഗ നഗര്‍, നജാത്ത് നഗര്‍ തുടങ്ങിയ റസിഡന്‍സ് അസോസിയേഷനുകള്‍ നഗരസഭക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സമയത്ത് ആദ്യഘട്ടമെന്ന നിലയില്‍ കുറച്ച് സ്വകാര്യ മൊബൈല്‍ കമ്ബനികളുടെ കേബിളുകളും പൈപ്പുകളും മാത്രമെ മുറിച്ച് മാറ്റിയിരുന്നുള്ളൂ. ഇതില്‍ ബി.എസ്.എന്‍.എല്‍ കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തില്‍ ആരംഭിച്ചത്. ഇനി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ കൂടി മാറ്റി സ്ഥാപിക്കാനുണ്ട്. ഇതിന് ശേഷം തോടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് തോടിലൂടെയുള്ള ഒഴുക്ക് സുഗമമാക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് മരക്കാര്‍ പറഞ്ഞു.