Dailyhunt
പത്തനംതിട്ട ആശ്വാസ തീരത്തേക്ക്,  പമ്ബ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചു

പത്തനംതിട്ട ആശ്വാസ തീരത്തേക്ക്, പമ്ബ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചു

പത്തനംതിട്ട: പമ്ബ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് 55 സെന്റീമീറ്ററാണ് താഴ്ന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ അണക്കെട്ടിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്. ഷട്ടറുകള്‍ തുറന്നാല്‍ ജലനിരപ്പ് ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന റാന്നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. മഴ ശക്തമായാല്‍ ഷട്ടറുകള്‍ വീണ്ടും തുറക്കേണ്ടി വരുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പമ്ബ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. രണ്ട് അടി വീതമായിരുന്നു ഷട്ടറുകള്‍ ഉയര്‍ത്തിയത്.

സെക്കന്റില്‍ 82 ക്യുബിക് മീറ്റര്‍ വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകള്‍ എട്ട് മണിക്കൂര്‍ തുറക്കാന്‍ ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിടുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi