Dailyhunt
പാവക്കുളം ക്ഷേത്രത്തില്‍ പൗര്‍ണമിപ്പൊങ്കാല

പാവക്കുളം ക്ഷേത്രത്തില്‍ പൗര്‍ണമിപ്പൊങ്കാല

കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ പൗർണമി പൊങ്കാല ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. മന്ത്രാക്ഷരങ്ങള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ ക്ഷേത്രം മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും ഭാര്യ ലയ അന്തർജനവും പൊങ്കാല അടുപ്പിലേക്ക് ദീപം പകർന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

മേല്‍ശാന്തിയുടെ കാർമ്മികത്വത്തില്‍ പൊങ്കാല അടുപ്പുകളില്‍ തീർത്ഥം തെളിച്ച്‌ പൊങ്കാലസമർപ്പണം നടത്തി. ക്ഷേത്രക്ഷേമ സമിതി സെക്രട്ടറി കെ.പി. മാധവൻകുട്ടി, ട്രഷറർ സി.വേണു തുടങ്ങിയവർ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi