Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പഴമയുടെ നാട്ടു ചന്തയൊരുക്കി  ഏദൻസിലെ കുരുന്നുകള്‍

പഴമയുടെ നാട്ടു ചന്തയൊരുക്കി ഏദൻസിലെ കുരുന്നുകള്‍

കൊല്ലം: തട്ടാമല കൂട്ടിക്കട ആക്കോലില്‍ ഏദൻസ് ഫ്യൂച്ചറിസ്റ്റിക് സ്കൂളില്‍ കേരളപ്പിറവി ആഘോഷം പ്രിൻസിപ്പല്‍ സി.രേഷ്മ ഉദ്ഘാടനം ചെയ്തു.

പഴയ കാലത്തെ ഉപകരണങ്ങളും പാത്രങ്ങളും വിളക്കുകളും ഉള്‍പ്പെടുത്തിയായിരുന്നു പ്രദർശനം. കയർ, കശുഅണ്ടി വ്യവസായവും ഗ്രാമീണ ചന്തയും പുനരാവിഷ്കരിച്ചതും ശ്രദ്ധേയമായി. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചെത്തിയാണ് നാട്ടുചന്തയില്‍ കുട്ടികള്‍ ഉത്പന്നങ്ങള്‍ നിരത്തിയത്. പഴയകാല കേരളീയ ജീവിതവും വാണിജ്യ രീതികളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന വിധത്തിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi