കൊച്ചി: പീപ്പിള്‍സ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള 10 ശതമാനം ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപിച്ചു.
ഇന്നലെ ഓഡിറ്റോറിയത്തില്‍ നടന്ന വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ലാഭവിഹിതം ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് ചെയർമാൻ ടി. സി. ഷിബു പറഞ്ഞു.
കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കള്‍ക്ക് ചെയർമാൻ ക്യാഷ് അവാർഡും മെമെന്റോയും കൈമാറി. വൈസ് ചെയർമാൻ സോജൻ ആന്റണി സ്വാഗതവും ബാങ്ക് സി.ഇ.ഒ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രൊഫഷണല്‍ ഡയറക്ടർ അഡ്വക്കേറ്റ് എസ്. മധുസൂദനൻ നന്ദി പറഞ്ഞു.

