Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പേനത്തുമ്ബില്‍ ചിത്രം കൊത്തി   ഷാജു ഗിന്നസ് റിക്കാര്‍ഡിലേക്ക്

പേനത്തുമ്ബില്‍ ചിത്രം കൊത്തി ഷാജു ഗിന്നസ് റിക്കാര്‍ഡിലേക്ക്

ചെറുവത്തൂര്‍: പേനത്തുമ്ബു കൊണ്ട് മനോഹര ചിത്രം തീര്‍ക്കുന്ന യുവ കലാകാരന്‍ ഗിന്നസ് റിക്കാര്‍ഡിന് മുന്നില്‍. സാധാരണ പേന കൊണ്ട് ജീവന്‍ തുടിക്കുന്ന മുഖചിത്രങ്ങള്‍ വരയ്ക്കാന്‍ പിലിക്കോട് തോട്ടം ഗെയ്റ്റ് പരിസരത്തെ ഷാജുഗോപാലിന് കുറച്ചുനേരം മതി.

നീല മഷിപേന മാത്രം ഉപയോഗിച്ച്‌ ഗാന്ധിജി, രവീന്ദ്രനാഥ് ടാഗോര്‍, വിവേകാനന്ദന്‍, ഇന്ദിരാ ഗാന്ധി, നെഹ്‌റു, ഒ.എന്‍.വി.,അക്കിത്തം, തകഴി, നായനാര്‍, സി.എച്ച്‌.മുഹമ്മദ് കോയ, ഇ.എം.എസ്, കെ. കരുണാകരന്‍, എം.ടി തുടങ്ങി അഞ്ഞൂറോളം പ്രഗത്ഭരുടെ ചിത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി. 2017 മുതലാണ് ആയിരം വ്യക്തിത്വങ്ങളെ ബാള്‍ പേന ഉപയോഗിച്ച്‌ വരയ്ക്കുക എന്ന ദൗത്യം തുടങ്ങിയത്.

ഗിന്നസ് ബുക്ക് ജൂറി അംഗം സുനില്‍ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഏറെ നാളത്തെ കഠിനാധ്വാനം വേണ്ടുന്ന മാജിക് ബ്ലൂ സ്ട്രോക്സ് എന്ന കലാരൂപത്തിന് തുടക്കമിട്ടത്.

പ്രവാസ ജീവിതം നയിക്കുന്നതിനിടയില്‍ സൗദിയിലെ ജിസാനില്‍ റാഡിസണ്‍ ബ്ളു എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ പാസ്ട്രി ഷെഫ് ഹെഡ് ആയി ജോലി ചെയ്തിരുന്നന ഷാജു കൊവിഡിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. തലശ്ശേരി കേരള സ്കൂള്‍ ഓഫ് ആര്‍ട്സിലെ പഠന ശേഷമാണ് ഈ യുവാവ് സൗദിയിലെത്തിയത്. അവിടെ നിന്നും തുടക്കമിട്ട 1000 ചിത്രങ്ങള്‍ എന്ന സ്വപ്നം വീട്ടിലിരുന്ന് പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഷാജു ഇപ്പോള്‍.

പേനയും മനസ്സും സമന്വയിപ്പിച്ച്‌ തനിക്ക് സമീപ ഭാവിയില്‍ തന്നെ ഗിന്നസ് ബുക്കില്‍ ഇടം തേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഷാജു. ഭാര്യ ബിന്ദുവും മകന്‍ ജോഷും പിന്തുണയുമായി ഒപ്പമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi